വിദ്യാർത്ഥികളും മൂല്യബോധവും

വിദ്യാർത്ഥികളും മൂല്യബോധവും

www.vegeldaniel.com
‘ഞാറുറച്ചാൽ ചോറുറച്ചു, ശീലിച്ചതേ പാലിക്കൂ, ചൊട്ടയിലെ ശീലം ചുടല വരെ…’ പഴഞ്ചൊല്ലുകളുടെ ഭാണ്ഡക്കെട്ടഴിക്കുകയല്ല…മറിച്ച് അവയുടെ പിന്നിലെ സത്യങ്ങളെ മനസ്സിലാക്കുവാനുള്ള ഒരെളിയ ശ്രമം മാത്രമാണ്. കാരണം, പഴഞ്ചൊല്ലിൽ പതിരില്ലെന്നത് പതിരില്ലാത്ത സത്യമാണ്. ചൊട്ടയിലെ ശീലമെന്നും, ശീലിച്ചതു പാലിക്കുമെന്നും, ഞാറുറച്ചാലേ അന്നം ലഭിക്കുകയുള്ളൂ എന്നും പറയുമ്പോൾ നമ്മുടെ പൂർവ്വികർ വ്യക്തമാക്കുന്നത്, ഓരോ ബാല്യങ്ങൾക്കും, ഓരോ വിദ്യാർത്ഥികൾക്കും ലഭിക്കേണ്ട പരിചരണവും, ശ്രദ്ധയും, അവരുടെ ഇളം മനസ്സുകളിൽ ആവാഹിച്ചുറപ്പിക്കേണ്ട ധാർമ്മിക മൂല്യബോധ ങ്ങളുടെ പ്രസക്തിയുമാണ്.

മൂല്യങ്ങൾക്ക് യഥാർത്ഥത്തിൽ പ്രസക്തിയുണ്ടോ? അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് മൂല്യങ്ങൾ..? സ്വാതന്ത്ര്യാനന്തര ഭാരതത്തെ കാലഘട്ടം കൊണ്ട് രണ്ടായി പകുത്താൽ നമുക്ക് കാണാം ആദ്യപകുതിയിലെ ഭരണകർത്താക്കളും, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഭൂരിഭാഗം നേതാക്കളും ഉദ്യോഗസ്ഥരും കറതീർന്ന ദേശസ്‌നേഹികളും രാജ്യത്തിന്റെയും, ജനങ്ങളുടെയും ക്ഷേമം ആഗ്രഹിച്ചിരുന്നവരും അതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നവരുമായിരുന്നു. എന്നാൽ രണ്ടാം പകുതിയിലേക്ക് നോക്കി കഴിഞ്ഞാൽ സ്വന്തം കീശ വീർപ്പിക്കുവാൻ വെമ്പൽ കൊള്ളുന്ന, അധികാരത്തിനുവേണ്ടി കൊ ള്ളയും, കൊള്ളിവെയ്പും, മത്സരവും നടത്തുന്ന സ്വജനപക്ഷ വാദികളായ രാഷ്ട്രീയക്കാരെയും, ഭരണകർത്താക്കളെയുമാണ് നാം കാണുന്നത്. അതും ഭരണ – പ്രതിപക്ഷ – ന്യൂനപക്ഷ വ്യത്യാസ മില്ലാതെ…

ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പ്, സത്യമേവ ജയതേ എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ ഒരു ഞെട്ടിക്കുന്ന വിവരം പുറത്തുവിടുക യുണ്ടായി. അവർക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം രാജ്യത്തെ എം.പി. മാരിൽ ഏകദേശം 31 ശതമാനവും, എം.എൽ.എ.മാരിൽ 33 ശതമാ നവും ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പേരിൽ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളവരാണ്. ഈ രാജ്യത്തിന്റെ പരമോന്നത പദവികളിൽ, നിയമ നിർമ്മാണ സംവിധാനങ്ങളിൽ വന്നുചേർന്നി രിക്കുന്ന ദുരവസ്ഥയും രണ്ട് തലമുറകൾ തമ്മിലുള്ള ധാർമ്മിക മൂല്യ ങ്ങളുടെ അന്തരവുമാണ് ഇത് ചൂണ്ടികാണിക്കുന്നത്.

ഈ തലമുറകൾ തമ്മിലുണ്ടായ വ്യത്യാസത്തിന് കാരണ മെന്താണ്…? പരിശോധിച്ചാൽ നമുക്കറിയാൻ സാധിക്കും ആദ്യകാല നേതാക്കൾ ഉയർന്ന വിദ്യാഭ്യാസം ഉള്ളവരും ആദർശങ്ങളിൽ അധി ഷ്ഠിതമായ ജീവിതം നയിക്കുന്നവരുമായിരുന്നു. അവരുടെയെല്ലാം ജീവിതം തുറന്ന പുസ്തകങ്ങൾ ആയിരുന്നു. എന്നാൽ പിന്നീട് ഭരണഘടന വിഭാവനം ചെയ്ത എല്ലാവർക്കും തുല്ല്യ അവകാശം എന്ന ജനാധിപത്യത്തിന്റെ കാതലായ തത്വം, അതിന്റെ ഉദ്ദേശ്യ ശുദ്ധി നല്ലതാ യിരുന്നുവെങ്കിലും കിട്ടിയ അവസരം മുതലെടുത്ത വിദ്യാരഹിതരും

സംസ്‌കാര രഹിതരുമായവരുടെ നീരാളിപ്പിടുത്തത്തിലേക്ക് നമ്മുടെ
രാജ്യത്തെ വലിച്ചിഴച്ചു. സ്ഥാനാർത്ഥിത്വത്തിന് യാതൊരു മാനദണ്ഡ ങ്ങളും ഇല്ലെന്നത് ഒരിക്കലും ജനാധിപത്യത്തിന്റെ വിജയമാണെന്ന് കരുതാനാവില്ല.

ഇവിടെയാണ് ഇന്നത്തെ വിദ്യാർത്ഥികൾക്ക് ധാർമ്മിക മൂല്യബോ ധങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. കാരണം ഈ രാജ്യത്തെ നാളെ നയിക്കേണ്ടത് ഇവരാണല്ലോ. കുടുംബങ്ങളിലും, വിദ്യാലയങ്ങളിലും നിന്ന് കുട്ടികൾക്ക് നല്ല ശിക്ഷണവും, മൂല്യങ്ങളും ലഭിക്കാതെ പോയതുകൊണ്ടാണ് ഈ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായിക്കൊ ണ്ടിരിക്കുന്നത്. ഇതേ കാരണം കൊണ്ടു തന്നെയാണ് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം കുട്ടികളുടെ പ്രായപരിധി പതിനെട്ടിൽ നിന്നും പതിനാറായി ചുരുക്കിയത്.

ഒരു വിത്ത് പാകി മുളപ്പിച്ച് അതിനു വേണ്ട വെള്ളവും, വളവും, വെളിച്ചവും നൽകുന്ന, അവയെ പരിചരിക്കുന്ന ഒരു നഴ്‌സറിപോലെ യായിരിക്കണം ഓരോ വീടും, വിദ്യാലയവും. കോടതി വരാന്തകളിൽ വിവാഹമോചനത്തിനായി കലഹിക്കുന്ന മാതാപിതാക്കൾക്കും കൈ ക്കൂലി കൊടുത്ത് ജോലിയിൽ പ്രവേശിക്കുന്ന അദ്ധ്യാപകർക്കും, അദ്ധ്യാപകരെ ചൂഷണം ചെയ്യുന്ന വിദ്യാലയ മേധാവികൾക്കും വിദ്യാർത്ഥികളുടെ മനസ്സിൽ ധാർമ്മിക മൂല്യങ്ങളുടെ വിത്തുകൾ വിതയ്ക്കുവാനാകില്ല. അതിനാൽ സമൂലമായ ഒരു മാറ്റത്തിന് നമ്മുടെ സമൂഹം വിധേയമാകേണ്ടിയിരിക്കുന്നു. മാതാപിതാക്കളും, അദ്ധ്യാ പകരും, സമൂഹവും ഒന്നായി വിദ്യാർത്ഥികളിൽ ന•യുടെയും, സാഹോദര്യത്തിന്റെയും, ധാർമ്മികതയുടെയും ദീപം തെളിയിക്കട്ടെ….

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.