രാജ്യസ്‌നേഹം ബി.ജെ.പിയില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ല: രാഹുല്‍ ഗാന്ധി
റായ്ബറേലി: രാജ്യസ്‌നേഹം എന്റെ രക്തത്തിലുള്ളതാണെന്നും അത് ബി.ജെ.പിയില്‍നിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കുടുംബം രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷവും പട്യാല കോടതിയിലെ ആക്രമണവും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്ന രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്നും ബി.ജെ.പി നേതാവ് മനോരഞ്ജന്‍ കാലിയ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
Photo Courtesy: Google/ images are subject to copyright