തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാവുമെന്ന് പിണറായി വിജയന്‍

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാവുമെന്ന് പിണറായി വിജയന്‍

pinarayiകണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാവുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കേരളത്തിന്റെ മതേതര മനസ്സിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയശക്തികള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള അഴിമതി ഭരണം തൂത്തെറിഞ്ഞ് നവകേരളസൃഷ്ടിക്കായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കും വൃത്തികേടുക്കള്‍ക്കും എതിരെയുള്ളതായിരിക്കും ജനവിധിയെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേരളത്തില്‍ ഭരണമാറ്റം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യു.ഡി.എഫിന്റെ ഐക്യമാണ് തന്റെ ആത്മവിശ്വാസത്തിന് കാരണമെന്നും പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.