പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

Pinarayi Vijayan (Facebook - Pinarayi Vijayan)_0തിരുവനന്തപുരം: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകും. എ.കെ.ജി സെന്ററില്‍ രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുത്തു. പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാര്‍ട്ടി തീരുമാനം വി.എസ് അച്യുതാനന്ദന്‍ അംഗീകരിച്ചു. മുമ്പ് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി മൂന്ന് ടേം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെ എല്‍.ഡി.എഫ് ചെയര്‍മാന്‍ പദവി നല്‍കുമെന്നാണ് നിലവിലുള്ള വിവരങ്ങള്‍.അതേസമയം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ പി.സദാശിവത്തിന് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.