രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ധവളപത്രം അവതരിപ്പിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ധവളപത്രം അവതരിപ്പിച്ചതെന്ന് ഉമ്മന്‍ ചാണ്ടി

oommenതിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ധവളപത്രം അവതരിപ്പിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോമസ് ഐസക് അവതരിപ്പിച്ച പല കണക്കുകളിലും അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസന പദ്ധതികള്‍ക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ തുക ചെലവഴിച്ചതെന്നും ഐസക്കിനുവേണ്ട കണക്കുകള്‍ മാത്രമാണ് ധവളപത്രത്തില്‍ എടുത്തുകാണിച്ചതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന് രണ്ട് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നടപടികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.