ഇടതുപക്ഷ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഉമ്മന്‍ ചാണ്ടി

ഇടതുപക്ഷ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് ഉമ്മന്‍ ചാണ്ടി

oommenതിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിസന്ധികളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിനു പകരം കാഴ്ചക്കാരനായാണ് പിണറായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നുവെന്നും വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ടശേഷമാണ് സര്‍ക്കാര്‍ യോഗം വിളിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാവര്‍ക്കും തുല്ല്യനീതി ഉറപ്പാക്കുന്നതില്‍ പിണറായി പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് അനുവദിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദളിത് പീഡനങ്ങള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.