യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെ.എം മാണി

യു.ഡി.എഫിലേക്ക് തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കെ.എം മാണി

K_M_MANI_2615960fമലപ്പുറം: കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്ന് ചെയര്‍മാന്‍ കെ.എം മാണി. തിരിച്ചുവിളിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നല്ല മനസ്സിന് നന്ദിയുണ്ടെന്നും പക്ഷേ മടങ്ങിപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലീം ലീഗുമായുള്ള അടുപ്പം കൊണ്ടാണ് മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നതെന്നും ഈ പിന്തുണ യു.ഡി.എഫിനുള്ളതായി തെറ്റിദ്ധരിക്കരുതെന്നും മാണി പറഞ്ഞു. ഒറ്റയ്ക്ക് നില്‍ക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും യു.ഡി.എഫിനോടോ കോണ്‍ഗ്രസിനോടോ വിരോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ വിളിച്ചതു ശുഭസൂചകമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്ന ഇരുവരുടെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മാണി.

 

Photo Courtesy : Google / Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.