കമ്മ്യൂണിസത്തിന്റെ അന്ത്യം കേരളത്തിലാകുമെന്ന് ഒ. രാജഗോപാല്‍
തിരുവനന്തപുരം: ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. ലോകം മുഴുവന്‍ തിരസ്കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണെന്നും കമ്മ്യൂണിസത്തിന്റെ അന്ത്യം കേരളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി കുറഞ്ഞ കാലത്തിനുള്ളില്‍ രണ്ട് മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നുവെന്നും ഒരു കൊലക്കേസ് പ്രതിക്ക് വരെ മന്ത്രിയാകേണ്ട ഗതികേട് വന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇനി മുന്നോട്ടുപോകാനാവില്ലെന്നും അവര്‍ക്കെതിരായ ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും രാജഗോപാല്‍ പറഞ്ഞു.
Photo Courtesy : google/ images may subject to copyright