റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

റീയൂണിയന്‍ ദ്വീപ്: ഇന്ത്യന്‍സമുദ്രത്തിലെ മ്യൂസിയം

reunion-island
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ധാരാളം അനുഗ്രഹീത ദ്വീപുകളുണ്ട്. ചിലതില്‍ ജനവാസമില്ല. ചിലത് സ്വന്തമാക്കിവെച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും പാശ്ചാത്യശക്തികളാണ്. ഈ ദ്വീപുകളെ സ്വതന്ത്രമാക്കാനുള്ള ചര്‍ച്ചകളെ നിര്‍വീര്യമാക്കുന്നതാണ് ഇവിടുത്തെ പ്രകൃതിവിഭവങ്ങളുടെ സമൃദ്ധിയും ഈ ദ്വീപുകളുടെ തന്ത്രപ്രധാനമായ സ്ഥാനവും. അടുത്ത കാലം വരെ, യാത്രപ്രേമികള്‍ ഇന്ത്യന്‍ സമുദ്രത്തിലെ ഈ ദ്വീപുകളുടെ സമ്പന്നതയെക്കുറിച്ച് അജ്ഞരായിരുന്നു. സുന്ദരമായ തോട്ടങ്ങളും ആനന്ദദായകമായ അരുവികളും മനംമയക്കുന്ന പൂക്കളും ധാരാളം പ്രകൃതിയുടെ അത്ഭുതങ്ങളും നിറഞ്ഞ ഒരു സ്വര്‍ഗ്ഗം സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ അത്തരം ഒരു സ്വര്‍ഗ്ഗം ഇവിടെയുണ്ട്. ശാന്തിയുടെ ഒരു ലോകം. അതാണ് റീയൂണിയന്‍ ഐലന്റ്.

10ാം നൂറ്റാണ്ടിലാണ് ഈ ദ്വീപ് കണ്ടുപിടിക്കപ്പെട്ടത്. 17ാം നൂറ്റാണ്ടിന് മുമ്പ് വരെ ഈ ദ്വീപില്‍ മനുഷ്യവാസമില്ലായിരുന്നു. അക്കാലത്താണ് ഫ്രാന്‍സ്, മഡഗാസ്‌കര്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ കുടിയേറിയത്. അവര്‍ വ്യവസായനേട്ടത്തിനും ഈ ദ്വീപിനെ കോളനിയാക്കാനും എത്തിയവരാണ്. എന്നാല്‍ ഇവിടെ കുടിയേറാന്‍ എത്തിയവരെ പിന്നീട് പാശ്ചാത്യകൊളോണിയല്‍ ശക്തികള്‍ അടിമകളാക്കുന്നതാണ് പിന്നീട് കണ്ടത്. ഫ്രഞ്ച് കൊളോണിയല്‍ ഏജന്റുമാര്‍ ഒഴികെ എല്ലാവരും കുടിയേറ്റക്കാരെ അടിമജോലിക്കാരാക്കി. നിരവധി ദശകങ്ങളോളം അടിച്ചമര്‍ത്തപ്പെട്ടവര്‍ ഒടുവില്‍ 1848ല്‍ അടിമത്തത്തില്‍ നിന്നും മോചിതരായി. തദ്ദേശീയര്‍ എന്ന് വിളിക്കാവുന്ന ജനങ്ങള്‍ ഇവിടെ ഇല്ലായിരുന്നു. ഒന്നാം തലമുറയില്‍പ്പെട്ട ജീവനക്കാര്‍ ഒന്നുകില്‍ നിര്‍ബന്ധപൂര്‍വ്വമോ അതല്ലെങ്കില്‍ ചില ലക്ഷ്യം മനസ്സില്‍ കണ്ടോ മറ്റ് പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചു. ഇക്കാരണങ്ങളാല്‍ ഈ ദ്വീപില്‍ ഒരു സമ്മിശ്ര ഭാഷയും സംസ്‌കാരവും രൂപം കൊണ്ടു. രാജ്യം സ്വതന്ത്രമായെങ്കിലും അടിമത്തം അവസാനിച്ചില്ല. 1946ല്‍ ഫ്രാന്‍സിന്റെ പ്രധാനകേന്ദ്രമായി മാറും വരെ അടിമ ജോലിക്കാര്‍ നിലനിന്നു. പരോക്ഷ അടിമത്തത്തിന്റെ കാലത്ത്, അതായത് അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്തതിന് ശേഷം തെക്കേയിന്ത്യയില്‍ നിന്നും നിരവധി പേര്‍ ഇവിടെ കുടിയേറി.

ഇപ്പോള്‍ ഇവിടെ എട്ട് ലക്ഷത്തിലധികം പേര്‍ ജീവിക്കുന്നു. 30 ശതമാനത്തില്‍ അധികം പേരും തൊഴിലില്ലാത്തവരാണെങ്കിലും ഈ പ്രദേശത്ത് ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള ദ്വീപാണിത്. കൃഷിയാണ് മുഖ്യതൊഴില്‍. ഈയടുത്തകാലം വരെ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ പ്രദേശം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പെട്ടെന്ന് കുതിപ്പുണ്ടായെങ്കിലും ടൂറിസത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനൊന്നും അവര്‍ ശ്രമിച്ചില്ല. എന്നാലും ഈ ദ്വീപ് മാറ്റങ്ങളുടെ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.