ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി

pm-modi-us-r_660_092715013033ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് ആക്രമണങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശുക്കളെ സംരക്ഷിക്കാന്‍വേണ്ടി ജനങ്ങളെ കൊല്ലുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അഹിംസയുടെ നാടാണെന്നും അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാഗാന്ധിയുടെ നാട്ടുകാരായ നമ്മള്‍ എന്തുകൊണ്ടാണ് ഇത് മറന്നുപോവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹിംസയുടെ പാതയിലൂടെ ഒന്നും നേടാന്‍ കഴിയില്ലെന്നും അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഗോരക്ഷയുടെ പേരില്‍ ആരും നിയമം കൈയ്യിലെടുക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഹമ്മദാബാദില്‍ സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.