ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: ഇന്‍ഡിവുഡ് മീഡിയ എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാക്കനാട് ഐ.എം.സി ഹാളില്‍ നടന്ന ചടങ്ങില്‍ യുണീക് ടൈംസ് മലയാളം മാഗസിന്‍ അസോസിയേറ്റ് എഡിറ്റര്‍ നീതു വേണു കെ.വി തോമസ് എം.പിയില്‍ നിന്ന് പ്രൊഫഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഫൗണ്ടര്‍ ഡയറക്ടര്‍ സോഹന്‍ റോയ്, ഹൈബി ഈഡന്‍ എംഎല്‍എ, നടനും സംവിധായകനുമായ വിജയ് ബാബു, സംവിധായകന്‍ ബോബന്‍ സാമുവല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.