കെ.എം മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്ന് വീക്ഷണം

കെ.എം മാണി കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണെന്ന് വീക്ഷണം

km-maniകൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘മാണി എന്ന മാരണം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മാണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെ.എം മാണിയെന്ന് വീക്ഷണം കുറ്റപ്പെടുത്തി. മാണിയുടേത് ഗുരുഹത്യയുടെ കറ പുരണ്ട കൈകളാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ.എം. മാണി മാത്രമാണെന്നും വീക്ഷണം ആരോപിച്ചു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ മാണിയുടെ വിഷക്കൊമ്പ് കൊണ്ടുള്ള കുത്തേല്‍ക്കാത്ത ഒരു നേതാവും ഉണ്ടാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു. അതേസമയം മാണിക്കെതിരായ പരാമര്‍ശനങ്ങളോട് കോണ്‍ഗ്രസിന് യോജിപ്പില്ലെന്നും മുഖപ്രസംഗത്തിലേത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും കെ.പി.സിസി.സി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.