ജി.എസ്.ടി: തോമസ് ഐസക്ക് വാചകമടി നിര്‍ത്തി നടപടി എടുക്കണമെന്ന് ചെന്നിത്തല

ജി.എസ്.ടി: തോമസ് ഐസക്ക് വാചകമടി നിര്‍ത്തി നടപടി എടുക്കണമെന്ന് ചെന്നിത്തല

 

chennithala_650_011714101506തിരുവനന്തപുരം: ജി.എസ്.ടി പ്രഖ്യാപിച്ചത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വാചകമടി നിര്‍ത്തി പ്രതിസന്ധി പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍പോലെ ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കിയ ജി.എസ്.ടി നടപ്പാക്കുന്നത് ആറു മാസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനുമേല്‍ നിയന്ത്രണമില്ലെന്നും ടോമിന്‍.ജെ.തച്ചങ്കരിയെ പോലുള്ള പോലീസ് ഉദ്യോഗസ്ഥരോടാണ് സര്‍ക്കാരിന് താല്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ജി.എസ്.ടി നിലവില്‍ വന്നതിനാല്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ജി.എസ്.ടി പ്രകാരം 18 ശതമാനം വരെ നികുതി വര്‍ധിക്കുന്നതോടെയാണ് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കൂടുന്നത്.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.