മെഡിക്കല്‍ കോഴ: ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‌ പങ്കെന്ന്‌ കോടിയേരി

മെഡിക്കല്‍ കോഴ: ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‌ പങ്കെന്ന്‌ കോടിയേരി

kodiyeriതിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളേജ്‌ കോഴ ഇടപാടിനു പിന്നില്‍ ബി.ജെ.പി കേന്ദ്രനേതൃത്വമാണെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. രാജ്യമൊട്ടാകെ 70 കോളേജുകളില്‍ നിന്ന്‌ ബി.ജെ.പി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ടെന്നും കോഴയുടെ ഒരു അംശം മാത്രമാണ്‌ ഇപ്പോള്‍ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്‌ ബി.ജെ.പിയുടെ ആഭ്യന്തര കാര്യമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കൂടി ഉള്‍പ്പെട്ട കുംഭകോണമാണെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി അംഗത്തെ പുറത്താക്കിയത്‌ അഴിമതി ആരോപണം ശരിവെക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയും പണമുണ്ടാക്കാനുള്ള ശ്രമത്തില്‍ ബി.ജെ.പി അഴിമതി പാര്‍ട്ടിയായി മാറിയെന്നും കേസില്‍ സമഗ്രവും നിഷ്‌പക്ഷവുമായ അന്വേഷണമാണ്‌ വേണ്ടതെന്നും കോടിയേരി പറഞ്ഞു. അതേസമയം മെഡിക്കല്‍ കോളേജ്‌ വിഷയത്തില്‍ അഴിമതിയില്ലെന്ന്‌ ബി.ജെ.പി വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു അംഗത്തിന്‌ സംഭവിച്ച ധാര്‍മ്മികമായ വീഴ്‌ച മാത്രമാണെന്നും വിഷയത്തില്‍ പാര്‍ട്ടി ആഭ്യന്തര തലത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്നും പാര്‍ട്ടി ദേശീയ വക്താവ്‌ ജി.എല്‍ റാവു പ്രതികരിച്ചു.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.