ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശകാരിച്ച് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്നും യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നത് അപ്രായോഗികമായതിനാലാണ് അവരോട് പുറത്തുപോകാന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഒരുവിധത്തിലുള്ള അക്രമസംഭവങ്ങളും ഉണ്ടാവരുതെന്ന പൊതുധാരണയാണ് ചര്‍ച്ചയില്‍ എല്ലാവരും പങ്കുവെച്ചതെന്നും പിണറായി വിശദമാക്കി. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് തലസ്ഥാനത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐ.എം, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

സമാധാന ഭംഗമുണ്ടാകാതിരിക്കാൻ സർക്കാർ കർക്കശമായി ഇടപെടും. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.ഐ.എം, ബി.ജെ.പി, ആർ.എസ്‌. എസ് നേതാക്കളുമായി മുഖ്യമന്ത്രി എന്ന നിലയിൽ ചർച്ച നടത്തി.

ഒരു വിധത്തിലുള്ള അക്രമസംഭവങ്ങളും ഉണ്ടാവരുതെന്ന പൊതുധാരണയാണ് എല്ലാവരും പങ്കുവെച്ചത്. അണികളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നടത്താനും ധാരണയായി.

തിരുവനന്തപുരത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണ്. കൗൺസിലർമാരുടെ വീടുകൾക്കും ബി.ജെ.പി.ഓഫീസിനു നേരെയും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും അക്രമം നടന്നു. ഏതെങ്കിലും തരത്തിലുള്ള സംഭവങ്ങൾക്ക് പിന്നാലെ വീടുകൾക്കും ഓഫീസുകൾക്കും നേരെയുള്ള അക്രമങ്ങൾ ഉണ്ടാകുന്നത് തെറ്റായ പ്രവണതയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കുമെന്ന ഉറപ്പാണ് യോഗത്തിലുണ്ടായത്.

തിരുവനന്തപുരം, കണ്ണൂർ, കോട്ടയം ജില്ലകളിലും ഉഭയകക്ഷി ചർച്ച നടത്തും. ആഗസ്ത് 6 ന് വൈകിട്ട് 3 മണിക്ക് സർവകക്ഷി യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച്ച മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

 

 

Photo Courtesy : Google/images may subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.