മിസ് സൗത്ത് ഇന്ത്യ 2018

മിസ് സൗത്ത് ഇന്ത്യ 2018

16299227_1079363618834250_6585249922892574978_nകൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന 16ാമത് മിസ് സൗത്ത് ഇന്ത്യ മത്സരം 2018 ജനുവരി 27ന് നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള 18നും 29നും ഇടയില്‍ പ്രായമുള്ള യുവതികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യമത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസാണ് മിസ് സൗത്ത് ഇന്ത്യ സംഘടിപ്പിക്കുന്നത്.

മത്സരത്തിന്റെ ഓഡിഷന്‍ ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, കൊച്ചി എന്നീ സ്ഥലങ്ങളില്‍ നടക്കും. ബ്ലാക്ക് കോക്ക് ടെയിലാണ് ഓഡിഷന്റെ ഡ്രസ്സ് കോഡ്. ലോകത്തിന്റെ ഏത് കോണിലുമുള്ള ദക്ഷിണേന്ത്യന്‍ യുവതികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഓഡിഷനില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 18 മത്സരാര്‍ത്ഥികള്‍ മിസ് സൗത്ത് ഇന്ത്യ ഫൈനലില്‍ മാറ്റുരയ്ക്കും.

നിബന്ധനകള്‍

വയസ്സ് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധം.
മത്സരാര്‍ത്ഥികള്‍ക്ക് 5’4’ന് മുകളില്‍ ഉയരമുണ്ടാകണം.
അവിവാഹിതയായിരിക്കണം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മിസ് സൗത്ത് ഇന്ത്യ (www.misssouthindia.org ) വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പെഗാസസ്: 9288800999

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.