തമിഴ്‌നാടിന്റെ പ്രീതി കിച്ചപ്പന്‍ കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017

തമിഴ്‌നാടിന്റെ പ്രീതി കിച്ചപ്പന്‍ കോറല്‍ മിസിസ് സൗത്ത് ഇന്ത്യ 2017

 

IMG_8255ആലപ്പുഴ: തമിഴ്‌നാടിന്റെ പ്രീതി കിച്ചപ്പന്‍ 2017ലെ കോറല്‍ മിസിസ് സൗത്ത് ഇന്ത്യ കിരീടം ചൂടി. ചാന്ദ്‌നി ഹുസൈന്‍ ( കര്‍ണാടക) ഫസ്റ്റ് റണ്ണറപ്പും സിദ്ദിഖ ( കര്‍ണാടക )സെക്കന്റ് റണ്ണറപ്പുമായി. വിവാഹിതരായ വനിതകളില്‍ നിന്ന് ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തിയ ഒന്നാമത് മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിലാണ് ഇവര്‍ ജേതാക്കളായത്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.
കോറല്‍ ഗ്രൂപ്പാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യ പ്രായോജകര്‍. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ഡിക്യു വാച്ചസ്, യുണീക് ടൈംസ് മാഗസിന്‍, ഫാറ്റിസ് എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്‌ണേഴ്‌സ്. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന പെഗാസസ്, ബ്ലാക്ക് ആന്റ് വൈറ്റ് ക്രിയേഷന്‍സിന്റെ സഹകരണത്തോടുകൂടിയാണ് മിസിസ് സൗത്ത് ഇന്ത്യ മത്സരം സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് ആലപ്പുഴയിലെ കാമിലോട് റിസോര്‍ട്‌സില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.
സബ് ടൈറ്റില്‍ വിജയികള്‍
മിസിസ് ആന്ധ്ര ഇന്ത്യ സൗത്ത് – ഗായത്രി
മിസിസ് കര്‍ണാടക ഇന്ത്യ സൗത്ത് – ചാന്ദ്‌നി ഹുസൈന്‍ ( കര്‍ണാടക)
മിസിസ് കേരള ഇന്ത്യ സൗത്ത് – ജ്യോതി വിജയകുമാര്‍ (കേരളം)
മിസിസ് തെലങ്കാന ഇന്ത്യ സൗത്ത് – രാജേശ്വരി ബിരാദര്‍
മിസിസ് തമിഴ്‌നാട് – പ്രീതി കിച്ചപ്പന്‍ ( തമിഴ്‌നാട്)
മിസിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ – ഡോ. പ്രിയ സെല്‍വരാജ് ( തമിഴ്‌നാട്),
മിസിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ – രാജശ്രീ നാഗരാജ (കര്‍ണാടക),
മിസിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ – സിദ്ദിഖ ( കര്‍ണാടക )
മിസിസ് ബ്യൂട്ടിഫുള്‍ ഫേസ് – സിദ്ദിഖ ( കര്‍ണാടക )
മിസിസ് ബ്യൂട്ടിഫുള്‍ ഐസ് – ചിത്ര പോള്‍ ( കേരളം)
മിസിസ് കണ്‍ജീനിയാലിറ്റി – സിഷിര ഷാ (തമിഴ്‌നാട്)
മിസിസ് പേഴ്‌സണാലിറ്റി – കിയാര മോത്‌വാനി ( തമിഴ്‌നാട്)
മിസിസ് കാറ്റ് വാക്ക് – സിദ്ദിഖ ( കര്‍ണാടക )
മിസിസ് പെര്‍ഫക്ട് ടെന്‍ – ഡോ. പ്രിയ സെല്‍വരാജ് ( തമിഴ്‌നാട്)
മിസിസ് ടാലന്റ് – രാജശ്രീ നാഗരാജ (കര്‍ണാടക)
മിസിസ് ഫോട്ടോജനിക് – ജ്യോതി വിജയകുമാര്‍ (കേരളം)
മിസിസ് വ്യൂവേഴ്‌സ് ചോയ്‌സ് – ചിത്ര പോള്‍ ( കേരളം)
മിസിസ് സോഷ്യല്‍ മീഡിയ – സജ്‌നാസ് സലിം ഗുല്‍സാര്‍ ( കേരളം),
മിസിസ് ക്യൂലനേറിയന്‍ – ഡോ. സ്മിത പ്രമോദ് ( കേരളം)
ഡിസൈനര്‍ സാരി, ബ്ലാക്ക് ഗൗണ്‍, റെഡ് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടന്നത്.
മിസിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ 1 ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള 60,000 രൂപയും, സെക്കന്റ് റണ്ണറപ്പിനുള്ള 40,000 രൂപയും നല്‍കിയത് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമാണ് വിജയികളെ അണിയിച്ചത്.

കൗശല്‍ മന്ദ (മോഡല്‍, സിനിമാതാരം), രശ്മി താക്കൂര്‍ ( മിസ് പ്ലാനറ്റ് ഇന്ത്യ 2016), അഞ്ജലി നായര്‍ (മോഡല്‍, സിനിമാതാരം), റ്റോഷ്മ ബിജു (മാനേജിംഗ് എഡിറ്റര്‍, കന്യക), ആകാന്‍ഷ മിശ്ര (മിസ് ക്യൂന്‍ ഓഫ് ഇന്ത്യ 2017), ഡോ. സജിമോന്‍ പാറയില്‍ (സിനിമാതാരം) എന്നിവരാണ് ജഡ്ജിംഗ് പാനലില്‍ അണിനിരന്നത്. പ്രമുഖര്‍ അടങ്ങിയ സമിതിയാണ് സബ്‌ടൈറ്റില്‍ വിജയികളെ തിരഞ്ഞെടുത്തത്.

മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ഓഗസ്റ്റ് 14ന് ആലപ്പുഴ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. ദാലു കൃഷ്ണദാസ് ( ഫാഷന്‍ കൊറിയോഗ്രാഫര്‍), എലീന കാതറിന്‍ അമോണ്‍ (മിസ് സൗത്ത് ഇന്ത്യ 2015), റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), ജിതേഷ്, പ്രീതി ദാമിയാന്‍ (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), കൃഷ്ണ (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ലിന്‍ഡ (ബ്യൂട്ടി എക്‌സ്‌പേര്‍ട്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കിയത്.
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു.
കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, സീസ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, പറക്കാട്ട് റിസോര്‍ട്‌സ്്, കന്യക, നന്തിലത്ത് ജിമാര്‍ട്, ഷഫീനാസ്, വീകേവീസ് കാറ്ററേഴ്‌സ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, ഒറിജിനല്‍സ്, മെര്‍മര്‍ ഇറ്റാലിയ, ഫോണ്‍ 4 എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

മത്സരത്തില്‍ പങ്കെടുത്തവര്‍
ചാന്ദ്‌നി ഹുസൈന്‍ (27, കര്‍ണാടക), ചിത്ര പോള്‍ (31, കേരളം), ദിവ്യ ഷെട്ടിഗര്‍ (31, കര്‍ണാടക), ഗായത്രി. എസ് (29, ആന്ധ്രപ്രദേശ്), ജ്യോതി വിജയകുമാര്‍ (38, കേരളം), കിയാര ദീപക് മോത്‌വാനി (24, തമിഴ്‌നാട്), ലക്ഷ്മി വത്സന്‍ (34, കേരളം), പ്രീതി കിച്ചപ്പന്‍ (36, തമിഴ്‌നാട്), ഡോ. പ്രിയ സെല്‍വരാജ് (43, തമിഴ്‌നാട്), രാജശ്രീ നാഗരാജ (32, കര്‍ണാടക), രാജേശ്വരി ബിരാദര്‍ (26, തെലങ്കാന), സജ്‌നാസ് സലിം ഗുല്‍സാര്‍ (32, കേരളം), സരിത (32, കര്‍ണാടക), സിഷിര ഷാ (36, തമിഴ്‌നാട്), സിദ്ദിഖ (29, കര്‍ണാടക), ഡോ. സ്മിത പ്രമോദ് (35, കേരളം), സ്‌നേഹ ഗുപ്ത (30, തെലങ്കാന), വിനീത വിന്‍സന്റ് (34, കേരളം)

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.