സി.പി.ഐ.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

സി.പി.ഐ.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

 

kodiyeriപത്തനംതിട്ട: സി.പി.ഐ.എം സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രഭരണം ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും കൈ കോര്‍ത്തിരിക്കുകയാണെന്നും കോടിയേരി വിമര്‍ശിച്ചു. പയ്യോളി മനോജ് വധക്കേസിലും ഫസല്‍ വധക്കേസിലും സി.പി.എം പ്രവര്‍ത്തകരെ കുടുക്കാനുള്ള സി.ബി.ഐ ശ്രമത്തെ നിയപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

 

Photo Courtesy : google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.