ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്‌നാഥ് സിങ്

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്‌നാഥ് സിങ്

rajnath-singh_650x400_51442074279ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഈ സാഹചര്യത്തെ അതീവ ഗുരുതരമായാണ് സമീപിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പെട്ടെന്ന് രൂപം കൊള്ളുന്ന ചുഴലിക്കാറ്റായതിനാല്‍ കൃത്യമായി മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ലെന്നും നവംബര്‍ 30ന് തന്നെ ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓഖിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓഖിയില്‍ കേരളത്തില്‍ മാത്രം 74 പേര്‍ മരിച്ചുവെന്നും 214 പേരെ കണ്ടെത്താനുണ്ടെന്നും രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.