ബി.ജെ.പിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കോടിയേരി

ബി.ജെ.പിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കോടിയേരി

 

kodiyeriകോട്ടയം: ബി.ജെ.പിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നയങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍ ബി.ജെ.പി അധ്യക്ഷനായ ശേഷമാണ് കേരളത്തില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ചതെന്നും ബി.ജെ.പിയുടെ പേരില്‍ ആര്‍.എസ്.എസാണ് അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. അക്രമം നടത്തുന്നവര്‍ തന്നെ ഗവര്‍ണറെ കണ്ട് ക്രമസമാധാനം തകര്‍ന്നുവെന്ന് പരാതി പറയുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പിയെ പുറത്താക്കാനുള്ള ഏത് അവസരവും സി.പി.എം ഉപയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.