അനാവശ്യമായ ഹർത്താലുകൾ ഒഴിവാക്കാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കും – മുഖ്യമന്ത്രി

അനാവശ്യമായ ഹർത്താലുകൾ ഒഴിവാക്കാൻ  സർവകക്ഷിയോഗം വിളിച്ചുചേർക്കും – മുഖ്യമന്ത്രി

Unique Times

അനാവശ്യമായ ഹർത്താലുകൾ ഒഴിവാക്കാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കുമെന്ന് മുഖ്യമന്ത്രി. അനാവശ്യമായ ഹർത്താലുകൾ നിയന്ത്രിക്കുന്നതിന് നിയമവശങ്ങൾ പരിശോധിക്കും. ബി.ജെ.പി ഹർത്താലുകൾ നടത്തിയത് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും, ഹർത്താൽ ദിവസം അക്രമം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ ചേദ്യോത്തരവേളയിൽ ഹർത്താൽ സംബന്ധിച്ച പ്രതിപക്ഷത്തി​​െൻറ ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിൻറെ പ്രതികരണമാണിത് .

അനാവശ്യ ഹർത്താലുകൾ നിയന്ത്രിക്കണമെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ യോഗത്തിൽ ആവശ്യപ്പെട്ടു.

തുടർച്ചയായ ബി.ജെ.പി ഹർത്താലുകളിൽ അനേകം പൊതുമുതൽ നശിപ്പിക്കപ്പെട്ടെന്നും ഒരു കോടിയോളം രൂപയുടെ നഷ്‌ടമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമുതൽ നശിപ്പിച്ചാൽ കർശന നടപടിയാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ്​ കനത്ത ജാഗ്രതയോടെയാണ്​ നീങ്ങുന്നതെന്നും ജനങ്ങളുടെ സഹകരണംകൂടി വേണമെന്നും മുഖ്യമന്ത്രി ഈ യോഗത്തിൽ ആവശ്യപ്പെട്ടു.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.