സെനാറ്റർ കുച്ചിനി മിസ്സിസ് സൗത്ത് ഇന്ത്യ 2019

സെനാറ്റർ  കുച്ചിനി മിസ്സിസ്  സൗത്ത് ഇന്ത്യ 2019

_O4A3537

വിവാഹിതരായ വനിതകളിൽ നിന്നും  ദക്ഷിണേന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി  സംഘടിപ്പിച്ചിരിക്കുന്ന   മിസ്സിസ് സൗത്ത് ഇന്ത്യ 2019  മത്സരം മാർച്ച്  30 – ന് കൊച്ചി ക്രൗൺ പ്ലാസയിൽ  നടക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി  12   സുന്ദരിമാർ പങ്കെടുക്കുന്ന മത്സരത്തിന്റെ മുഖ്യപ്രായോജകർ സെനാറ്റർ കുച്ചിനിയാണ്   . മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, ഡിക്യു വാച്ചസ്, സാജ് എർത്ത് റിസോർട്ട് എന്നിവരാണ് മിസ്സിസ് സൗത്ത് ഇന്ത്യ 2019  ന്റെ പവേർഡ് ബൈ പാർട്‌ണേഴ്‌സ്.

മിസ് ഗ്ളാo വേൾഡ് ,മിസ് ഏഷ്യ, മിസ് ക്യൂൻ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ  സൗന്ദര്യ മത്സരങ്ങൾ ഒരുക്കുന്ന  പെഗാസസ്, ഇത്തവണ മിസ്സിസ്  സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ ഫ്രാഞ്ചൈസി അലീന അമൺ   എന്ന വ്യക്തിക്ക്  കൈമാറിയിരുന്നു .

ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടത്തുന്ന  മത്സരത്തിൽ . ഇൻട്രൊഡക്ഷൻ റൗണ്ട് , കൊസ്ററ്യൻ  ആൻസർ  റൗണ്ട് ,കോമൺ കൊസ്ററ്യൻ റൗണ്ട് എന്നീ  മൂന്ന്  റൗണ്ടുകളാണുള്ളത് . മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷൻ മാർച്ച് 26 ന് സാജ് എർത്ത് റിസോർട്ടിൽ  ആരംഭിച്ചു. യോഗ, മെഡിറ്റേഷൻ, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, ക്യാറ്റ്  വോക്ക് ട്രെയിനിംഗ്, ഫോട്ടോ ഷൂട്ട് , ടാലന്റ് സെർച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാർത്ഥികൾക്ക് പുത്തൻ ഉണർവ്വ് നൽകും. മോഡലിംഗ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നൽകുന്നത്. ഫാഷൻ, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലിൽ അണിനിരക്കുന്നത്.

മിസ്സിസ് സൗത്ത് ഇന്ത്യ വിജയിക്കുള്ള സമ്മാനത്തുകയായ  1 ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനുള്ള 75 ,000 രൂപയും(50, 000 രൂപയും , 25, 000 വിലയുള്ള ഗിഫ്റ്റ്)  ,    സെക്കന്റ് റണ്ണറപ്പിനുള്ള 50,000 രൂപ നൽകുന്നത്  സേനാറ്റോ കുച്ചിനിയാണ്   . പറക്കാട്ട്  ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവർണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്. മത്സരാർത്ഥികൾക്കുള്ള ഡിസൈനർ വസ്ത്രങ്ങൾ ഒരുക്കുന്നത് അനു നോബിയാണ് .

വിജയികൾക്ക് പുറമേ ഓരോ സംസ്ഥാനങ്ങൾക്കുമായി മിസ്സിസ് ആന്ധ്ര ഇന്ത്യ സൗത്ത്, മിസ്സിസ് കർണാടക ഇന്ത്യ സൗത്ത്, മിസ്സിസ് കേരള ഇന്ത്യ സൗത്ത്, മിസ്സിസ് തെലങ്കാന ഇന്ത്യ സൗത്ത്, മിസ്സിസ് തമിഴ്‌നാട് എന്നീ  പുരസ്‌കാരങ്ങളും മിസ്സിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ്സിസ് ബ്യൂട്ടിഫുൾ സ്‌മൈൽ, മിസിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ്സിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ്സിസ് ബ്യൂട്ടിഫുൾ ഐസ്, മിസ്സിസ് കൺജീനിയാലിറ്റി, മിസ്സിസ് പേഴ്‌സണാലിറ്റി, മിസ്സിസ് ക്യാറ്റ്  വോക്ക്, മിസിസ് പെർഫക്ട് ടെൻ, മിസ്സിസ് ടാലന്റ്, മിസ്സിസ് ഫോട്ടോജനിക്, മിസ്സിസ് വ്യൂവേഴ്‌സ് ചോയ്‌സ്,  എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങൾ നൽകും.

കൊച്ചി, ബംഗളുരു, ചെന്നൈ  ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളിൽ നിന്നാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട  അതിഥികൾക്ക് മാത്രമായിരിക്കും മത്സരം കാണാൻ അവസരം ലഭിക്കുക..

കൽപന ഫാമിലി സലൂൺ  ആന്റ് സ്പാ , ക്രൗൺ പ്ലാസ , പറക്കാട്ട്  റിസോർട്‌സ്, ബ്യു ഐസ്‌തെറ്റിക്ക, ഐശ്വര്യ അഡ്വർടൈസിംഗ് എന്നിവരാണ് മിസിസ് സൗത്ത് ഇന്ത്യ 2019 -ന്റെ ഇവന്റ് പാർട്‌ണേഴ്‌സ്.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.