പുതിയ മെട്രോ പാതയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പുതിയ മെട്രോ പാതയുടെ  ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

പുതിയ മെട്രോ പാതയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയുള്ള ദീര്‍ഘിപ്പിച്ച സര്‍വീസ് ആണ് മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്‌ഘാടന ചടങ്ങുകള്‍ നടന്നത്.

കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വാട്ടർ മെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമായിരുന്നു. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയിൽ അഞ്ച് സ്റ്റേഷനുകള്‍ ആണുള്ളത്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നിവയാണ് സ്‌റ്റേഷനുകള്‍.

പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവ മുതല്‍ തൈക്കൂടം വരെ രണ്ടാഴ്ച പകുതി നിരക്കില്‍ യാത്രചെയ്യാം. യാത്രാസര്‍വീസ് തുടങ്ങുന്ന സെപ്റ്റംബര്‍ നാല് മുതല്‍ 18 വരെയുള്ള കാലയളവിലേക്കാണ് ഈ ഇളവ്. സൗജന്യ പാര്‍ക്കിങ്ങാണ് മറ്റൊന്ന്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.