മൈസൂർ പാക്

മൈസൂർ പാക്

നവരാത്രി അടുത്തെത്താറായി….മധുരപലഹാരങ്ങൾ നവരാത്രി ആഘോഷങ്ങളിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്…. മധുരപലഹാരങ്ങളിൽ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. മൈസൂര്‍ പാക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്….വീട്ടിൽ ഒന്ന് പരീക്ഷിച്ചുനോക്കൂ ….

 

ചേരുവകൾ

കടലമാവ് 1 കപ്പ്

പഞ്ചസാര 2 കപ്പ്

നെയ്യ് 1 കപ്പ്

വെള്ളം 1 കപ്പ്

തയാറാക്കുന്ന വിധം

കടലമാവ് കുറച്ച് നെയ്യൊഴിച്ച് ഇളം ബ്രൗൺ നിറമാകുന്നതുവരെ  വറുത്തെടുക്കുക. . പഞ്ചസാര വെള്ളം ചേർത്ത് തിളപ്പിച്ച് നൂൽ പരുവം പാനി ആക്കുക. ഇതിലേക്ക് വറുത്ത കടലമാവ്  കുറേശ്ശേ ചേർക്കുക. കട്ടകെട്ടാതെ തുടരെത്തുടരെയിളക്കികൊണ്ടിരിക്കുക ഇതിലേക്ക് ബാക്കി നെയ്യും ചേർക്കുക. പാനിന്റെ അരികിൽനിന്നും കൂട്ട് വിട്ടുവരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. മിശ്രിതം നെയ്യ്മയംപുരട്ടിയ പരന്ന  പാത്രത്തിലേക്ക് പകർന്ന്  നിരത്തുക . ചെറുചൂടോടെ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.