മസാല ചായ

മസാല ചായ

തണുപ്പിനൊപ്പം രോഗങ്ങളുടേയും കാലമാണിത്. ഈ കാലാവസ്ഥയേയും രോഗങ്ങളേയും കീഴടക്കാൻ  ഒരുപാട് പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. അതിലൊന്നാണ് മസാലാചായ. ഇത് ഒരു ഹെൽത്തി ഡ്രിങ്കാണ്. വളരെ എളുപ്പമാണ് തയ്യാറാക്കാൻ…എല്ലാവരും ഉണ്ടാക്കി നോക്കണേ?..

 

ആവശ്യമുള്ള സാധനങ്ങൾ:

 

വെള്ളം – 2 കപ്പ്

പാൽ  – ഒരു കപ്പ്

ചായപ്പൊടി  – 1 1/2 ടേബിൾസ്പൂൺ 

പഞ്ചസാര – പാകത്തിന്

 

മസാല തയ്യാറാക്കാൻ 

 

ഏലയ്ക്ക – ഒരെണ്ണം (ചതച്ചത്)

കുരുമുളക് – 2 എണ്ണം

സർവ്വസുഗന്ധി –  ഒരെണ്ണം

തക്കോലം – ഒരെണ്ണം

ഗ്രാമ്പൂ – ഒരെണ്ണം

പെരുംജീരകം – 1/4 ടീസ്പൂൺ 

ഇഞ്ചി തൊലികളഞ്ഞ് ചതച്ചത് – 1/4 ഇഞ്ച്

കറുവാപ്പട്ട – ഒരു ചെറിയ കഷ്ണം 

ജാതിക്ക പൊടിച്ചത് – ഒരു നുള്ള്

 

തയ്യാറാക്കുന്ന വിധം

 

ഒരു പാനിൽ വെള്ളവും പാലും ചേർത്ത് അടുപ്പിൽ വയ്ക്കുക. തിളയ്ക്കുമ്പോൾ മസാലകൂട്ട് ചേർത്ത് കൊടുക്കുക. മസാലക്കൂട്ടിട്ട് അൽപനേരം തിളപ്പിക്കണം. അതിനുശേഷം ചായപ്പൊടിയിട്ട് തീ കുറച്ച് അൽപ്പസമയംക്കൂടി അടുപ്പിൽ വയ്ക്കുക. ശേഷം അരിച്ചെടുത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വിളമ്പാം.

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.