9-ാംമത് എം.ബി.എ അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് .

9-ാംമത് എം.ബി.എ അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് .

9-ാംമത് എം.ബി.എ അവാര്‍ഡ് വി ഗാർഡ് ബ്രാൻഡിൻ്റെ സ്ഥാപകനും പ്രശസ്തവ്യവസായിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സമ്മാനിച്ചു. ഡിസംബർ 25ന് കൊച്ചി ലെ മെറിഡിയനിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ വി.പി നന്ദകുമാറാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുക. പ്രമുഖ ഇവൻറ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് യൂണിക്ക് ടൈംസ് മാഗസീനുമായി സഹകരിച്ചാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കിയത്.

ബിസിനസ് മേഖലയില്‍ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായസംരംഭകരില്‍ ഒരാളാണ് ഈ ബഹുമതിക്ക് അര്‍ഹനാവുക. ഇതൊരു ബിസിനസ് നേട്ടത്തിനുള്ള അവാർഡ് ആണെങ്കിലും വിജയിയെ തിരഞ്ഞെടുത്തത് ബിസിനസ്സ് മേഖലയുടെ മാത്രം അടിസ്ഥാനത്തിലല്ല, കൂടാതെ അവരുടെ സാമൂഹിക സേവന രംഗത്തെ സംഭാവനകളും കണക്കിലെടുത്താണ്.

എം.ബി.എ അവാര്‍ഡ് ലഭിക്കുന്നവര്‍ 2000 കോടി ആസ്തിയുള്ള മലയാളി സമ്പന്നരുടെ സംഘടനയായ ഫെഡറല്‍ ഇൻ്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ (FICF) അംഗമാകുമെന്ന് പെഗാസസ് ഫൗണ്ടർ ചെയര്‍മാന്‍ ഡോ. അജിത് രവി അറിയിച്ചു. ഇതിലൂടെ എംബിഎ അവാർഡ് ജേതാക്കളുടെ സംഘടനയായ FICFലേക്ക് ഓരോ വർഷവും ഒരു പുതിയ അംഗത്തെ ലഭിക്കുന്നു. ബിസിനസ്സ്, സാമൂഹിക – സേവന മേഖലകളിലെ അവരുടെ സംഭാവനകളെ മാനിക്കുന്ന മികച്ച നേട്ടക്കാരുടെ ഒരു കൂട്ടമാണ് എഫ്‌ഐ‌സി‌എഫ്. ഇതുവരെ എട്ടുപേരാണ് ഈ അവാർഡിന് അർഹരായിട്ടുള്ളത്.

വി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), ജോയ് ആലുക്കാസ് (ചെയര്‍മാന്‍, ജോയ് ആലുക്കാസ്), എം.എ യൂസഫ് അലി (മാനേജിംഗ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍), ടി.എസ് കല്ല്യാണരാമന്‍ (ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, കല്ല്യാണ്‍ ജ്വല്ലേഴ്സ്), പി.എന്‍.സി മേനോന്‍ ( ഫൗണ്ടര്‍ & ചെയര്‍മാന്‍, ശോഭ ഗ്രൂപ്പ്), ഗോകുലം ഗോപാലന്‍ (ഫൗണ്ടര്‍ & ചെയര്‍മാന്‍, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്), രവി പിള്ള (ഫൗണ്ടര്‍ & മാനേജിംഗ് ഡയറക്ടര്‍, ആര്‍.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്), എം.പി.രാമചന്ദ്രൻ (മാനേജിങ് ഡയറക്ടർ & ചെയർമാൻ ജ്യോതിലബോറട്ടറീസ്) എന്നിവരാണ് മുന്‍വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

ഈ വർഷത്തെ അവാർഡ് ജേതാവായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യവസായിയും, റിയൽ എസ്റ്റേറ്റ് മേഖലയിലും സാമൂഹിക സേവന രംഗത്തും തൻ്റെതായ സംഭാവനകൾ നൽകിയിട്ടുമുള്ള വ്യക്തിത്വമാണ്. മികച്ച ആദായനികുതി ദാതാവിനുള്ള സമൻ പാത അവാർഡ് ഉൾപ്പെടെ നിരവധി അഭിമാനകരമായ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.