ചുണ്ടുകളെ മൃദുലമാക്കാൻ പ്രകൃതിദത്തവഴികൾ

ചുണ്ടുകളെ മൃദുലമാക്കാൻ പ്രകൃതിദത്തവഴികൾ

 

നിങ്ങളുടെ മുഖത്തെ ഏറ്റവും സുന്ദരമായ ഭാഗം ഏതെന്നറിയാമോ? അത് ചുണ്ടുകളാണ്. എന്തുകൊണ്ടാണ് അവ ഏറ്റവും സുന്ദരമാണെന്ന് പറയുന്നത്? ഈ ചോദ്യത്തിനുത്തരം പറയുക പ്രയാസമാണ്. പക്ഷെ നേരത്തെ സൂചിപ്പിച്ച ചുണ്ടിനെക്കുറിച്ചുള്ള പ്രസ്താവനയോട് അധികം പേരും വിയോജിക്കുമെന്ന് കരുതുന്നില്ല.

ചുണ്ടുകൾ മൃദുലമാകും തോറും മുഖം തെളിഞ്ഞുവരുമെന്ന് ഒരു ചൊല്ലുണ്ട്. നിങ്ങളുടെ മുഖത്തെ സൗന്ദര്യവും ചുണ്ടുകളുടെ മൃദുലതയും തമ്മിൽ ഏറെബന്ധമുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മുഖത്തെ സൗന്ദര്യം ചുണ്ടുകളുടെ മൃദുലതയുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നർത്ഥം. ഇക്കാര്യങ്ങളിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം. ഇതൊക്കെക്കൊണ്ടാണ് ലിപ് ബാമുകൾക്ക് ദിവസം ചെല്ലുന്തോറും ഡിമാൻ്റ് കൂടിവരികയാണെന്ന സത്യം. ഗ്രാമങ്ങളിൽ പോലും ചുണ്ടുകളിൽ പുരട്ടാനുള്ള ലിപ് ബാമുകൾക്ക് ഡിമാൻഡുണ്ട്. പണ്ടൊക്കെ ഇത് നഗരങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. സ്ത്രീകൾ മുമ്പെത്തേക്കാളും ചുണ്ടുകളുടെ മൃദുലതയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എന്തുകൊണ്ടാണ് അവർ ഇത്രയേറെ ബോധവാൻമാരാകുന്നത്? കാരണം മുൻപത്തേക്കാളും സൗന്ദര്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പ്- ചുണ്ടുകളെ മൃദുലമാക്കിവെക്കാനുള്ള ആഗ്രഹം കൂടിവരികയാണ്, അതിനുള്ള ബാമുകൾക്ക് പ്രിയമേറിവരികയാണ്.

പക്ഷെ ഇതെല്ലാം രാസവസ്തുക്കൾ കലർന്നവയാണ്. നിങ്ങൾ എപ്പോഴെങ്കിലും ചുണ്ടുകളെ മൃദുലമാക്കുന്ന പ്രകൃതിദത്ത സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? നിങ്ങളുടെ ഉത്തരം അതെയെന്നാണെങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടിരിക്കുന്നത്.

ചുണ്ടുകൾ മൃദലമാക്കാൻ ഉപകരിക്കുന്ന ഏതാനും പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് താഴെ വിവരിക്കുന്നത്.

റോസ് ദളങ്ങൾ

റോസിൻ്റെ പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ വേണമെന്നാണ് എല്ലാ സ്ത്രീകളും മോഹിക്കുന്നത്. പക്ഷെ അത് എളുപ്പമേയല്ല. കയ്യിൽ ഏതാനും റോസാദളങ്ങൾ എടുക്കുക. അത് ഏതാനും മണിക്കൂറുകൾ- കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും തണുത്ത വെള്ളത്തിൽ മുക്കിവെക്കുക. അതിനുശേഷം വെള്ളം ഊറ്റിക്കളഞ്ഞു, ആ റോസാദളങ്ങളിലേക്ക് പാൽ ഒഴിക്കുക. ഈ മിശ്രിതം ഒരു പേസ്റ്റ് രൂപത്തിലാക്കിയശേഷം, അത് ചുണ്ടുകളിൽ പുരട്ടിഏതാനും മിനിറ്റുകൾ വെക്കുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും. പിന്നീട് തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആവർത്തിച്ചു ചെയ്താൽ ഫലം ഉറപ്പാണ്.

തേനും ചെറുനാരങ്ങയും

തേനും ചെറുനാരങ്ങയും അത്ഭുതസിദ്ധികളുള്ള പ്രകൃതിദത്തമായ വരദാനമാണ്. നിരവധി സൗന്ദര്യപ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നവയാണ് ഇവ. ചുണ്ടുകൾ മൃദുലമാക്കുതിന് സഹായിക്കുന്ന ഏറ്റവും നല്ല വഴികളാണ് തേനും ചെറുനാരങ്ങയും. ഇത് പ്രകൃതിദത്തമായ മോയ്സ്ചറൈസറും പ്രകൃതിദത്തമായ ബ്ലീച്ചും ആണ്. തേനിൽ മോയ്സ്ചറൈസ് ചെയ്യാനുള്ള പദാർത്ഥങ്ങൾ ഉണ്ട്. നാരങ്ങയ്ക്ക് ബ്ലീച്ച് ചെയ്യാനുള്ള കഴിവും ഉണ്ട്.

രണ്ട് സ്പൂൺ തേനും നാരങ്ങനീരും എടുക്കുക. രണ്ടും കൂട്ടിക്കലർത്തുക. ചുണ്ടുകളിൽ ഈ മിശ്രിതം പുരട്ടി ഏതാനും മിനിറ്റുകൾക്ക് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. നല്ല ഫലം ലഭിക്കാൻ ആഴ്ചയിൽ രണ്ട് പ്രാവശ്യം ആവർത്തിക്കുക.

കറ്റാർവാഴ

കറ്റാർവാഴയുടെ ഗുണഗണങ്ങളോട് കിടപിടിക്കുന്ന ഒന്നും പ്രകൃതിയിൽ ഇല്ലെന്ന് തന്നെ പറയാം. ഇത് ദൈവത്തിൻ്റെ വരദാനത്തിൽ കുറഞ്ഞ ഒന്നുമല്ല. ധാരാളം രോഗശമനസിദ്ധികൾ കറ്റാർവാഴക്കുണ്ട്. നിരവധി വിറ്റമിനുകളുടെയും മിനറലുകളുടെയും ഉറവിടമാണ് ഇത്. ഇതിൽ നിന്നുള്ള ജെൽ ദിവസേന മുഖത്ത് പുരട്ടാവുന്നതാണ്. പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് ചുണ്ടുകൾക്കും നല്ലതാണെന്നാണ്.

കറ്റാർവാഴയിൽ നിന്നും ജെൽ വേർതിരിക്കുക. ഇതിലേക്ക് ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേർക്കുക. നല്ലതുപോലെ മിശ്രിതമാക്കുക. ചുണ്ടുകളിൽ പുരട്ടുക. ലിപ് ബാം വേണമെന്ന് തോുന്നുമ്പോൾ ഉപയോഗിക്കുക.

പഞ്ചസാരയും ഓയിലും

ചുണ്ടുകൾക്ക് പരിപൂർണ്ണമായ ഒരു ലിപ് ബാം തേടുന്നവർക്കുള്ളതാണ് ഇനി പറയാൻ പോകുന്ന മിശ്രിതം. ഇത് നൂറു ശതമാനവും പ്രകൃതിദത്തമാണ്. അങ്ങേയറ്റം ഫലപ്രദവുമാണ്.

ഒരു സ്പൂൺ പഞ്ചസാര എടുക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ പഞ്ചസാരയിൽ കലർത്തുക. ഇത് നന്നായി യോജിപ്പിച്ചശേഷം ചുണ്ടുകളിൽ പുരട്ടുക. പിന്നീട് വൃത്താകൃതിയിൽ കുറച്ചു സമയം മസാജ് ചെയ്തതിനുശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയാം. സ്ക്രബ്ബിംഗ് ചെയ്ത ശേഷം കറ്റാർവാഴ പുരട്ടുന്നത് നല്ലതായിരിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.