ഉഴുന്നു വട

ഉഴുന്നു വട

ഉഴുന്നു വട എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു നാലുമണി പലഹാരമാണ്. എന്നാൽ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് അധികം ആർക്കും അറിയില്ലായിരിക്കും. എന്നാൽ വിഷമിക്കേണ്ട എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തയ്യാറാകാമെന്ന് നോക്കാം..

ചേരുവകൾ:

ഉഴുന്ന് – 2 ഗ്ലാസ്സ്
ഇഞ്ചി – ചെറിയ കഷ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 4 (വട്ടത്തിൽ അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
സവാള – 1ചെറുത്‌ (ചെറുതായി അരിഞ്ഞത്)
കായം പൊടി – ഒരുനുള്ള്
കുരുമുളക് – 1 ടീസ്പൂൺ
കുരുമുളക്പൊടി – ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. കുതിർന്ന ശേഷം കുറേശെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോൾ മിക്സിയിൽ ഓരോ സ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കാൻ പാടുള്ളു. അധികം വെള്ളമൊഴിക്കരുത്.

അരച്ച് വച്ച മാവിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും, ഇഞ്ചിയും, പച്ചമുളകും, കുരുമുളക്പൊടിയും, കറിവേപ്പിലയും, കുരുമുളകും ആവശ്യത്തിന് ഉപ്പുചേർത്ത് നന്നായി യോജിപ്പിക്കുക. യോജിപ്പിച്ചശേഷം പതിനഞ്ച് മിനിറ്റ് അടച്ചുവയ്ക്കുക.

ശേഷം പാനിൽ എണ്ണ ഒഴിച്ച് കൈ വെള്ളത്തിൽ മുക്കി മാവ് ചെറിയ ഉരുളകൾ ആക്കി എടുത്തു നടുക്ക് ഒരു ഒരു തുളയിട്ട് എണ്ണയിൽ മറിച്ചും തിരിച്ചും ഫ്രൈ ചെയ്ത് എടുക്കാം. നല്ല ക്രിസ്പിയും ടേസ്റ്റിയുമായിട്ടുള്ള ഉഴുന്നുവട തയ്യാർ. ചൂടോടെ ഇത് തേങ്ങാ ചട്‌നിയുടെ കൂടെ സെർവ് ചെയ്യുക.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.