ഓപറേഷൻ വന്ദേഭാരതിന് തുടക്കംകുറിച്ച് കേരളത്തിൽ പ്രവാസികളുമായി ഇന്നലെ രാത്രിയോടെ വിമാനമെത്തി: 5 പേർക്ക് രോഗലക്ഷണം.

ഓപറേഷൻ വന്ദേഭാരതിന് തുടക്കംകുറിച്ച് കേരളത്തിൽ പ്രവാസികളുമായി ഇന്നലെ രാത്രിയോടെ വിമാനമെത്തി: 5 പേർക്ക് രോഗലക്ഷണം.

ഓപറേഷൻ വന്ദേഭാരതിന് തുടക്കംകുറിച്ച് കേരളത്തിൽ പ്രവാസികളുമായി ആദ്യത്തെ വിമാനം ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തി. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്നലെ രാത്രി പത്ത് മണിയോടെ നെടുമ്പാശ്ശേരിയിൽ എത്തിയത്. യാത്രക്കാരെ അവരുടെ ജില്ലകളിലെ കേന്ദ്രീകൃത ക്വാറന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരത്തോടെ രണ്ടാമത്തെ വിമാനവും കൊച്ചിയിലെത്തും, ബഹ്‌റൈനിൽ നിന്നുമാണ് വരുന്നത്. അബുദാബിയിൽ നിന്ന് 177 യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ IX452 നെടുമ്പാശേരിയിൽ എത്തിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പും ഇമിഗ്രേഷൻ ക്ലിയറൻസും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്.

49 ഗർഭിണികളായിരുന്നു ഇന്നലെ എത്തിയ വിമാനത്തിലുണ്ടായിരുന്നത്, ഇവരെയും ഹൃദ്രോഗമുള്ളവരെയും 10 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ളവരെയുമാണ് ഹോം ക്വാറന്റിനിൽ വിട്ടത്. ഇന്നലെ ഇവർ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലനസിൽ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറൻന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്സികളിലും കെഎസ്ആർടിസി ബസുകളിലുമായാണ് ഇവരെ സ്വന്തം നാടുകളിലേക്ക് ക്വാറൻന്റിനിൽ കഴിയുന്നതിനായി കൊണ്ടുപോയത്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ എയർപോർട്ടിൽ രാവിലെ തന്നെ തയ്യാറാക്കിയിരുന്നു. കൂടാതെ ഇതിനായുള്ള ട്രയലും ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ നടത്തിയിരുന്നു.

എറണാകുളം ജില്ലക്കാരെയും, ഒരു കാസർഗോഡ് സ്വാദേശിയെയും കളമശ്ശേരിയിലെ എസ്‌സിഎംഎസ് കോളേജ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്ന ക്വാറൻന്റിൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് ബഹറിനിൽ നിന്നുള്ള പ്രവാസികളാണ് കൊച്ചിയിലെത്തുന്നത്.

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. ഇന്ന് പുലർച്ചയെ രണ്ടുമണിയോടെയായിരുന്നു കരിപ്പൂരിൽ എത്തിയത്. അതിലെ 3 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കരിപ്പൂരിൽ ഇന്നെത്തുന്നത് റിയാദിനിന്നുമുള്ള പ്രവാസികളെക്കൊണ്ടുള്ള വിമാനമാണ്. അത് ഇന്ന് രാത്രി എട്ടരയോടെ കരിപ്പൂരിലെത്തും.

വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോവുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. വീട്ടിലും സ്വകാര്യ ഹോട്ടലുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യം ലഭിച്ചവര്‍ക്ക് ടാക്സി സൗകര്യവും നൽകിയിരുന്നു.

ഓരോ ജില്ലയിലേയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെൻ്ററിലേക്ക് പോവുന്നതിനായി സുരക്ഷ അകലം പാലിച്ചുകൊണ്ടാണ് കെഎസ്ആർടിസി ബസ്സിൽ സൗകര്യമൊരുക്കിയിരുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.