ഫിഷ് മസാല

ഫിഷ് മസാല

ചോറിനൊപ്പം മീന്‍കറി നിര്‍ബന്ധമുള്ളവരാണ് മലയാളികളില്‍ ഏറെയും. നമുക്ക് ഇന്ന് എപ്പോഴും വയ്ക്കുന്ന രീതിയൊന്നു മാറ്റി പിടിച്ചാലോ?..

ആവശ്യമുള്ള സാധനങ്ങൾ:

 

ദശക്കട്ടിയുള്ള മീൻ – 1 കിലോ (ചതുര കഷണങ്ങളാക്കിയത്)

ചുവന്നുള്ളി – 10 എണ്ണം

സവാള – 1 വലുത് ( കൊത്തിയരിഞ്ഞത് )

വെളുത്തുള്ളി അരച്ചത് – 2 ടീസ്പൂൺ

പച്ചമുളക് – 6 എണ്ണം

കറിവേപ്പില – കുറച്ച്

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

ഗരം മസാല- 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

കുടംപുളി – 1 അല്ലി

തക്കാളി ചെറുതായി അരിഞ്ഞത് – 1 എണ്ണം

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം:

ഒരു നോൺസ്റ്റിക് പാനിലോ ചീനച്ചട്ടിയിലോ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാള ചേർത്ത് വഴറ്റുക. വഴന്നുവരുമ്പോൾ വെളുത്തുള്ളി ചേർത്ത് മൂപ്പിക്കുക. അതിലേക്ക് പച്ചമുളക് രണ്ടായി പിളർന്നത് ചേർത്ത് വഴറ്റുക. അതിനുശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല ഇവ ചേർത്ത് മൂപ്പിക്കുക.

ഇതിലേക്ക് തക്കാളി അരിഞ്ഞതും ചെറിയ ഉള്ളി നീളത്തിൽ കനംകുറച്ച് അരിഞ്ഞതും കുടംപുളിയും പാകത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്തിളക്കുക. തിളച്ചശേഷം മീൻ മുറിച്ചുവച്ചിരിക്കുന്നത് ചേർത്ത് മൂടിവച്ച് വേവിക്കുക.

ഇടയ്ക്കിടയ്ക്ക് തുറന്ന് ഇളക്കിക്കൊടുക്കുക. വെന്തശേഷം മീനിലേക്ക് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേർത്ത് മൂടിവച്ച് അടുപ്പില്‍ നിന്ന് ഇറക്കാം. രുചികരമായ ഫിഷ് മസാല തയ്യാർ. അപ്പത്തിൻ്റെ കൂടെയോ ചോറിൻ്റെ കൂടെയോ കഴിക്കാം.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.