കപ്പ ബിരിയാണി

കപ്പ ബിരിയാണി

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കപ്പ, ഇന്ന് കപ്പകൊണ്ടുള്ള ഒരു സ്വാദിഷ്ടമായ വിഭവമായാലോ?

 

ചേരുവകൾ

കപ്പ – ഒരു കിലോ

ചിരവിയ തേങ്ങ – അര മുറി 

പച്ചമുളക് – 6 എണ്ണം

ഇഞ്ചി – 1 കഷണം

ബീഫ് എല്ലോടു കൂടിയത് – ഒരു കിലോ (വാരിയെല്ലാണ് രുചികരം)

മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍

മുളകുപ്പൊടി – നാല് ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍

പെരുംജീരകപ്പൊടി –  ഒരു ടീസ്പൂൺ

സവാള – എണ്ണം 3 (വലുത്)

വെളുത്തുള്ളി – 20 അല്ലി

ചുവന്നുള്ളി – 8 എണ്ണം 

കുരുമുളക്പൊടി  – 1 ടീസ്പൂണ്‍

ഗരം മസാല പൊടിച്ചത് – 1 ടീസ്പൂണ്‍

ഉപ്പ്  – ആവശ്യത്തിന്

കറിവേപ്പില – 3  തണ്ട്

വെളിച്ചണ്ണ – രണ്ട്  ടേബിൾസ്പൂൺ

 

തയ്യാറാക്കുന്നവിധം

 

ബീഫ് കഴുകി പാകത്തിന് ഉപ്പ്, 2 ടീസ്പൂണ്‍ മുളക്പൊടി, 2 ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, കാൽ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ തിരുമ്മി അരമണിക്കൂര്‍ വയ്ക്കുക. കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞുവച്ചിരിക്കുന്ന സവാള, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് പെരുംജീരകപ്പൊടി, മല്ലിപ്പൊടി, മുളകുപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് വഴറ്റി തിരുമ്മി വെച്ചിരിക്കുന്ന ബീഫും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.

കപ്പ ചെറുതായി നുറുക്കി ഉപ്പിട്ട് വേവിച്ചെടുക്കുക. കപ്പ വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളയുക. തേങ്ങയിൽ പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക. ഈ അരപ്പ് വേവിച്ചു വെച്ചിരിക്കുന്ന കപ്പയില്‍ ചേര്‍ത്തു നന്നായി ഇളക്കണം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ്, മസാലയോട് കൂടി ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. സ്വാദിഷ്ടമായ കപ്പ ബിരിയാണി തയ്യാർ.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.