കർക്കിടക കഞ്ഞി

കർക്കിടക കഞ്ഞി

പകർച്ചവ്യാധികൾ ലോകത്താകമാനം ഭീതി വിതയ്ക്കുമ്പോൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് പോംവഴി. കർക്കിടകമാസം ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണെന്നാണ് ആചാര്യമതം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ബലവും ഊർജ്ജസ്വലത കൈവരിക്കാനും കാലങ്ങളായി ആചരിച്ചുവരുന്ന കർക്കിടകചികിത്സയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നാണ് കർക്കിടക കഞ്ഞി. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഇപ്പോഴത്തെ തലമുറയിലുള്ള ഭൂരിഭാഗംപ്പേർക്കും അറിയില്ല..എങ്ങനെയെന്ന് നോക്കിയാലോ?

 

ചേരുവകൾ

ഞവരയരി   – 250 ഗ്രാം

ചുക്ക്       –   10  ഗ്രാം

കുരുമുളക്   – 10  ഗ്രാം

തിപ്പല്ലി      – 10  ഗ്രാം

കുറുംതോട്ടി   – 10  ഗ്രാം

ജീരകം       -10  ഗ്രാം

അതിമധുരം   – 10  ഗ്രാം

ഓമം        –  10  ഗ്രാം

ഉലുവ       – 50  ഗ്രാം

ചുവന്നുള്ളി    – ഒരു പിടി

ഉഴിഞ്ഞ       –  ഒരുപിടി

കടലാടി       –  ഒരുപിടി

തേങ്ങാപ്പാൽ   – ഒരു മുറി തേങ്ങയുടേത്

ഇന്തുപ്പ്‌      – (ആവശ്യത്തിന്)

 

തയ്യാറാക്കുന്ന വിധം

 

ഞവരയരി കഴുകി രണ്ട്  ലിറ്റര്‍ വെള്ളത്തില്‍ അടുപ്പില്‍ വെയ്ക്കുക. അതില്‍ മുകളില്‍ പറഞ്ഞ മരുന്നുകള്‍  ഉണക്കിപ്പൊടിച്ച് ഒരു കിഴിപോലെ കെട്ടി അരിയില്‍ ഇട്ടു വേവിക്കണം (കിഴി അല്‍പ്പം ലൂസാക്കി കെട്ടണം). ഒന്ന് തിളയ്ക്കുമ്പോള്‍ അതില്‍ ചുവന്നുള്ളിയും 50 ഗ്രാം ഉലുവയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം  തേങ്ങാപാലും, ഉഴിഞ്ഞയും, കടലാടിയും നന്നായി അരച്ചുചേർത്ത് ഇളക്കി മൂടിവെക്കുക. പിന്നീടു ചെറുചൂടോടെ ആവശ്യത്തിന്‌ ഇന്തുപ്പ്‌ ചേര്‍ത്ത് രാത്രി ഭക്ഷണമായി ഉപയോഗിക്കാം. കഞ്ഞി കുടിയ്ക്കുന്നതിന് മുമ്പ് കിഴി നന്നായി പിഴിഞ്ഞുമാറ്റണം.

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.