കൊവിഡ് രോഗികള്‍ക്ക് ഇനി മുതല്‍ ആയുര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി.

കൊവിഡ് രോഗികള്‍ക്ക് ഇനി മുതല്‍ ആയുര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി.

കൊവിഡ് രോഗികള്‍ക്ക് ഇനി മുതല്‍ ആയുര്‍വേദ ചികിത്സയ്ക്ക് സര്‍ക്കാര്‍ അനുമതി. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികിത്സയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായാണ് വിവരം. എന്നാല്‍ രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആയുര്‍വേദ ചികിത്സ നല്‍കാവൂ എന്നും ഉത്തരവിലുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ, താത്പര്യം ഉള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സനല്‍കാമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത്, അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പ് മൂലം നിര്‍ദേശം ഇതുവരെ നടപ്പാക്കിയിരുന്നില്ല. ആവശ്യമുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി അല്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.