തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകമായി അനുവദിക്കുക. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസമോ രണ്ട് ദിവസം മുന്‍പോ കൊറോണ പോസിറ്റീവ് ആകുന്നവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ക്വാറന്റൈനിലുള്ളവര്‍ക്കും കൊറോണ രോഗികള്‍ക്കും തപാല്‍ വോട്ടിനുള്ള സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയെങ്കിലും വോട്ടെടുപ്പിന് മൂന്ന് ദിവസം മുന്‍പ് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമെ ലഭ്യമാകുകയുള്ളു. വോട്ടെടുപ്പ് ദിവസത്തിന് മൂന്ന് ദിവസത്തിനകവും വോട്ടെടുപ്പ് ദിവസവും രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള മാര്‍ഗങ്ങളെ കുറിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനും ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തപാല്‍ വോട്ട് ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 5 മണി മുതല്‍ 6 മണിവരെയുള്ള സമയം കൊറോണ രോഗികള്‍ക്ക് അനുവദിക്കാനാണ് തീരുമാനം. വോട്ടെടുപ്പിന് മൂന്ന് ദിവസം മുന്‍പോ വോട്ടെടുപ്പ് ദിവസമോ രോഗം സ്ഥിരീകരിക്കുന്നവര്‍ക്കാണ് പിപിഇ കിറ്റ് ധരിച്ച്‌ പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാന്‍ അനുവാദമുള്ളത്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.