കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.

കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.

കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇടപ്പള്ളിയിലുള്ള മാളിലെ ഹൈപ്പർ മാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി.

മെട്രോ വഴി തന്നെയാണ് രണ്ടുപേരും മാളിലെത്തിയത്. സംഭവത്തിന് ശേഷം മെട്രോയിൽ തന്നെ ഇരുവരും സൗത്ത് സ്റ്റേഷനിലേക്ക് തിരിച്ച്‌ പോയി. മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നല്കാതെ കബളിപ്പിച്ചാണ് ഇവർ അകത്ത് കടന്നത്. പ്രതികൾ എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്നാണ് സൂചന.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.