ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പിറകെ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഇത്തവണ ഇടത് ആധിപത്യം.

ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പിറകെ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തിലും ഇത്തവണ ഇടത് ആധിപത്യം.

ചെന്നിത്തലക്കും മുല്ലപ്പള്ളിക്കും പിറകെ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി പഞ്ചായത്തില്‍ ഇത്തവണ ഇടത് ആധിപത്യം. 9 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് വിജയം നേടിയപ്പോള്‍ യു.ഡി.എഫ് ഏഴ് സീറ്റുകളില്‍ ഒതുങ്ങി. രണ്ട് സീറ്റുകള്‍ ബിജെപിക്കും കിട്ടി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് പിടിച്ചെടുക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമാചന്ദ്രന്റെയും തട്ടകങ്ങള്‍ നേരത്തെ ഇടതുമുന്നണി പിടിച്ചെടുത്തിരുന്നു. രമേശ് ചെന്നിത്തലയുടെ തൃപ്പെരുന്തുറ പഞ്ചായത്തിലെ വാര്‍ഡ് 14ല്‍ എല്‍.ഡി.എഫിലെ കെ വിനു ആണ് ജയിച്ചത്.

മുല്ലപ്പള്ളിയുടെ കല്ലാമലയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്തിയാണ് വിജയം നേടിയത് . ഇതിനു പിന്നാലെയാണ് കോട്ടയത്തുനിന്ന് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തും എല്‍.ഡി.എഫ് ആധിപത്യം നേടിയെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.