രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 95 ലക്ഷം കടന്നു; കോവിഡ് പ്രതിദിന കണക്കില്‍ കേരളം മുന്നില്‍.

രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 95 ലക്ഷം കടന്നു; കോവിഡ് പ്രതിദിന കണക്കില്‍ കേരളം മുന്നില്‍.

രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 95 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,551 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 526 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95,34,964 ആയി.

ആക്‌ടീവ് കേസുകള്‍ 4,22,943 ആയി. ഒരു ദിവസത്തിനിടെ രോഗം ഭേദമായവരുടെ എണ്ണം 40,908 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 89,72,711 ആയി. ഇതുവരെ 1,38,648 പേര്‍ രോഗം ബാധിച്ച്‌ മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏ‌റ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. 6316 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 39,44 പേര്‍ക്കും മഹാരാഷ്‌ട്രയില്‍ 3350 പേര്‍ക്കും പശ്ചിമബംഗാളില്‍ 3271 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

5924 പേര്‍ രോഗമുക്തരായ കേരളത്തില്‍ തന്നെയാണ് രോഗമുക്തി നേടിയവരുടെ എണ്ണവും കൂടുതല്‍. ഡല്‍ഹിയില്‍ 5329 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 14.02 കോടി സാമ്പിളുകള്‍ പരിശോധിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക് ഇന്ന് 94.03 ശതമാനമായതായി ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ അഭിപ്രായപ്പെട്ടു. ഇതില്‍ 78.35 ശതമാനം പേരും 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.