ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ബാറുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങുന്നത്.
ബെവ്ക്യൂ ആപ് ഉപേക്ഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബാറുകള്‍ തുറക്കുന്ന സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇനി ആപിന് പ്രസക്തിയില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായി കഴിഞ്ഞ മെയ് 27 മുതല്‍ ബെവ്ക്യൂ ആപ് വഴിയാണ് മദ്യം വാങ്ങിയിരുന്നത്.
ബുക്ക് ചെയ്ത് മദ്യം വാങ്ങാനുള്ള സൗകര്യം നിലനിര്നിര്ത്തണമെന്ന ആവശ്യപ്പെട്ട് ബെവ്ക്യൂ ആപ്പ് വികസിപ്പിച്ച് കമ്പനി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കോവിഡ് കാലത്ത് സാമൂഹ്യ അകലം വരുത്തുന്നതിനായിയാണ് ബെവ്ക്യൂ ആപ്പ് ഉപയോഗിച്ചിരുന്നത്.
ബാറുകളിലെ കൗണ്ടറുകള്‍ വഴിയും പാഴ്സല്‍ വില്‍പ്പന മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 24 മുതല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പ്പന ഒഴിവാക്കി. ആപ് വഴിയുള്ള ബുകിംഗ് ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് വില്‍പ്പന ശാലകള്‍ക്ക് മാത്രമായി ചുരുക്കി.
ബാറുകളില്‍ ബുകിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തില്‍ ആപ് വഴി ബുകിംഗ് തുടരുന്നത് ബെവ്കോക്കും കണ്‍സ്യൂമര്‍ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ബെവ്ക്യൂ ആപ് ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.
Photo Courtesy : Google/ images are subject to copyright