ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാല്‍ ആണ് വധു. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

 

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സംവിധായകന്‍ ഡേവിഡ് ധവാൻ്റെ മകനായ വരുണ്‍, മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്.

 

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ബദല്‍പൂര്‍, ഒദില്‍വാലേ, ഒക്ടോബര്‍, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കൂലി നമ്ബര്‍ വണ്‍ ആയിരുന്നു വരുണ്‍ ധവാന്റെ ഏറ്റവും പുതിയ റിലീസ്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.