വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

വീണ്ടും ബോളിവുഡില്‍ തിളങ്ങാന്‍ മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. പാഡ്മാന്‍, മിഷന്‍ മംഗള്‍ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുക. ചിത്രത്തിൻ്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞു. 2021ൻ്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.

ലോക്ഡൗണ്‍ കാലത്ത് ലഭിച്ച ആശയമാണ് ഈ സിനിമ എന്നും അതിലെ കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യന്‍ ദുല്‍ഖര്‍ ആണ് എന്ന ചിന്തയോടെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത്. ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും ഉടന്‍ തീരുമാനിക്കും. ചിത്രം ഉടന്‍ തന്നെ ഔദ്യോഗകമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ലെ ഇര്‍ഫാന്‍ ഖാന്‍ ചിത്രം ‘കര്‍വാന്‍’ ആണ് ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം. തൊട്ടടുത്ത വര്‍ഷം സോനം കപൂറിനോടൊപ്പം ‘സോയ ഫാക്ടറില്‍’ വേഷമിട്ടു. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാകും ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സിനിമ. മറ്റു വേഷങ്ങള്‍ ചെയ്യുന്നത് ആരെന്ന കാര്യവും പുറത്തു വന്നിട്ടില്ല.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.