സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍; സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല.

സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍; സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല.

സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. 22 ഇന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതിനുള്ളില്‍ ഷോ അവസാനിപ്പിക്കണം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിയേറ്ററുകളിലെത്തുന്നവര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും പ്രദര്‍ശനം വ്യത്യസ്തസമയമാക്കി ആളുകളുടെ തിരക്ക് കുറയ്ക്കണം.

ഇന്ന് മുതലാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാൽ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല. തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ തീരുമാനമായിട്ടില്ലെന്ന് ഫിയോക്ക് – ഫിലിം ചേംബര്‍ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

വിവിധ സാധ്യതകള്‍ പരിശോധിയ്ക്കുന്നതിനായി ഫിയോക്ക് യോഗം ഇന്നും ഫിലിം ചേംബര്‍ യോഗം നാളെയും കൊച്ചിയില്‍ ചേരും. ഈ യോഗങ്ങളിലായിരിക്കും തിയറ്ററുകള്‍ തുറക്കുന്നതു സംബന്ധിച്ച്‌ തീരുമാനമുണ്ടാവുക. തിയറ്ററുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു മുന്നില്‍ വയ്‌ക്കേണ്ട പ്രശ്‌നങ്ങള്‍, എല്ല ഭാഷയിലെയും സിനിമാ ലഭ്യത തുടങ്ങിയ വിഷയങ്ങള്‍ ഫിയോക്ക് യോഗത്തില്‍ ചര്‍ച്ചയാവും.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.