സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തല്‍. എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62 ശതമാനത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക്, 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചെന്നാണ്.
ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4103 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എറണാകുളത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 8912 പേരാണ്. ജില്ലയില്‍ ഇതുവരെ 85961 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ജില്ല ആരോഗ്യ വിഭാഗം പുറത്തിറക്കിയ കൊവിഡ് വാര്‍ഷിക വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ജാഗ്രത ശക്തമാക്കാനാണ് ജില്ല ആരോഗ്യ വിഭാഗത്തിൻ്റെ തീരുമാനം. അതേസമയം, കേന്ദ്രസര്‍ക്കാരിനോട് അഞ്ച് ലക്ഷം കൊവിഡ് വാക്സിന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright