സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ന്‍​ഡ് അംബാസഡറായി നടന്‍ ടോവിനോ തോമസ്.

സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ന്‍​ഡ് അംബാസഡറായി നടന്‍ ടോവിനോ തോമസ്.

സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ കാലത്തു രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണു ടൊവിനോ തോമസെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാത്രമല്ല സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തതില്‍ നന്ദി പറയുന്നുതായി മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികള്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ മറികടന്ന ഒരു ജനതയാണ് നമ്മള്‍.

ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്.

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്ന ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രശംസ നേടിയിരുന്നു. വിവിധ ക്യാമ്പുകള്‍ ആവശ്യസാധനങ്ങള്‍ എത്തിക്കുന്ന താരത്തിന്‍്റെ ചിത്രവും വാര്‍ത്തയും വൈറലായിരുന്നു.

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂര്‍വം ഭാവുകങ്ങള്‍ നേരുന്നു’. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.