കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കാര്‍ഷിക രംഗത്ത് പരിഷ്‌ക്കരണം വേണം. ഇനിയും കാത്ത് നില്‍ക്കാന്‍ സമയമില്ല. നിയമങ്ങളില്‍ പോരായ്മയുണ്ടെങ്കില്‍ മെച്ചപ്പെടുത്താം. താങ്ങുവില നിലനിര്‍ത്താം. ഇതിന് ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ നിയമം നടപ്പാക്കരുതെന്ന് മാത്രം പറയരുത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ച അവസാനിപ്പിച്ച്‌ രാജ്യസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കര്‍ഷക സമരത്തേയും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. കര്‍ഷക സമരം എന്തിന് വേണ്ടിയായിരുന്നുവെന്ന് ആരും പറഞ്ഞില്ലെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.കര്‍ഷക സമരത്തെ കോണ്‍ഗ്രസും പവാറും അനുകൂലിച്ചിരുന്നു.രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് പ്രതിപക്ഷം സഭയില്‍ വേണമായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത് ഉചിതമായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി.ലക്ഷക്കണക്കിനാളുകള്‍ മരിക്കുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടിരുന്നു.ഇതൊരു വ്യക്തിയുടെ വിജയമല്ല,ഹിന്ദുസ്ഥാന്റെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് നാം കടക്കുകയാണ്. പ്രചോദനത്തിന്റെ വര്‍ഷമായി ഇതിനെ നാം ആഘോഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് വലിയതോതില്‍ കോവിഡ് വാക്സിന്‍ വിതരണം നടപ്പാക്കാനായി. ഫാര്‍മസി ഹബ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. നാം ലോകത്തിന് വാക്സിന്‍ വിതരണം ചെയ്തു. നമ്മുടെ ഡോക്ടര്‍മാര്‍ക്ക് രാജ്യാന്തരതലത്തില്‍നിന്നും പ്രശംസ ലഭിച്ചു. മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംയുക്തമായി പ്രവര്‍ത്തിച്ചു. സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.