കൊച്ചിയില്‍ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേള കോണ്‍ഗ്രസ് ബഹിഷ്കരിക്കും
കൊച്ചിയില്‍ നടക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേള കോണ്‍ഗ്രസ് ബഹിഷ്കരിക്കും. എറണാകുളം എം പി ഹൈബി ഈഡനാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. സലിം കുമാറില്ലെങ്കില്‍ ഞങ്ങളുമില്ലെന്നും കൊച്ചിയില്‍ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നുവെന്നുമാണ് ഹൈബിയുടെ ഫേസ്ബുക്ക് കുറിപ്പ്.
തന്നെ ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിലേക്ക് അധികൃതര്‍ ക്ഷണിച്ചില്ലെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയമാണെന്നും ചൂണ്ടിക്കാട്ടി സലിംകുമാര്‍ ഇന്നലെയാണ് രംഗത്തെത്തിയത്. പിന്നീട് അക്കാദമി ഇടപെട്ട് താരത്തെ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് സലിംകുമാര്‍.
Photo Courtesy : Google/ images are subject to copyright