പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു.

പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു.

പതിനാലാമത് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം കൊച്ചി, ലെ- മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സിനിമ, മീഡിയ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പെഗാസസ് എം ഡി ജെബിത അജിത് അറിയിച്ചു.

എഫ്.എം.ബി അവാര്‍ഡിന് അര്‍ഹരായവര്‍:

ഫിലിം വിഭാഗത്തിൽ, മികച്ച സിനിമ – അയ്യപ്പനും കോശിയും (നിർമ്മാതാവ് രഞ്ജിത്), മികച്ച സംവിധായകന്‍ – മിഥുൻ മാനുവൽ തോമസ് (അഞ്ചാംപാതിര ). മികച്ച തിരക്കഥാകൃത്ത് – സച്ചി (കെ. ആർ. സച്ചിദാനന്ദൻ) (അയ്യപ്പനും കോശിയും) മികച്ച നടൻ – രഞ്ജി പണിക്കർ (കലാമണ്ഡലം ഹൈദരാലി) മികച്ച നടി – അന്ന ബെൻ (കപ്പേള) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

മീഡിയ വിഭാഗത്തിൽ, മികച്ച വാര്‍ത്ത അവതാരകന്‍: ഡോ.അരുൺ കുമാർ (24 ന്യൂസ്), മികച്ച വാര്‍ത്ത അവതാരക: നിഷ പുരുഷോത്തമൻ (മനോരമ ന്യൂസ് ), മികച്ച സാമൂഹ്യ പ്രസക്ത വാര്‍ത്താ റിപ്പോര്‍ട്ട് – ഷിജു. എൻ.കെ (ഏഷ്യാനെറ്റ് ന്യൂസ് ), മികച്ച സാമൂഹ്യ പ്രസക്ത പരിപാടി അവതരണം – സുബിത സുകുമാർ (കാഴ്ചപതിപ്പ്, ജീവന്‍ ടി.വി) എന്നിവരും അവാർഡിനർഹരായി.

ഫിലിം ഡയറക്ടർ സലാം ബാപ്പു, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത്, യൂണിക്‌ ടൈംസ് എഡിറ്റർ ഷീജ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫിലിം, മീഡിയ, ബിസിനസ്സ് രംഗത്തെ പ്രമുഖരുൾപ്പെട്ട മൂന്നംഗസമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പൂർണ്ണമായും സർക്കാരിൻ്റെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുകൊണ്ടായിരിക്കും അവാർഡ് നിശ സംഘടിപ്പിക്കുന്നത്.

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.