പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന് സീസൺ 4 ന് ഇന്ന് പ്രൗഢഗംഭീര തുടക്കം

പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ്  ടൂർണമെന്റിന് സീസൺ 4 ന് ഇന്ന് പ്രൗഢഗംഭീര തുടക്കം

നാലാമത് പെഗാസസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം കുറിച്ചു. തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ വച്ച് നടന്ന ഉത്‌ഘാടനച്ചടങ്ങിൽ ഡോ. അജിത് രവിയും ശ്രീമതി പാരീസ് ലക്ഷ്മിയും ചേർന്ന് ഉത്‌ഘാടനം നിർവ്വഹിച്ചു.

തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും. ക്വാര്‍ട്ടര്‍ മുതല്‍ നോക്കൗട്ട് രീതിയിലാണ് മത്സരങ്ങള്‍. 16 നാണ് ഫൈനല്‍.പെഗാസസിന്റെയും കോറിയോഗ്രാഫേഴ്‌സിന്റെയും സംയുക്തസഹകരണത്തിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡും ഡിക്യൂ വാച്ചസുമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മുഖ്യപ്രായോജകര്‍. ടീം പ്രൊഡ്യൂസേഴ്സ് , ഇവല്യൂഷൻ ഐഡിയാസ്, സി എസ് കെ, ടെലിവിഷൻ ടൈഗേഴ്‌സ്, സുവി സ്‌ട്രൈക്കേഴ്‌സ്,കേരളം ഡാൻസ് മാസ്‌റ്റേഴ്‌സ്, മെലോഡി ഹീറോസ്, ഐആം ഐആൻസ്, മാ ഫൈറ്റേഴ്‌സ്, ഡയറക്റ്റേർസ് ഇലവൻ , ആക്ഷൻ ഹീറോസ്, മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ്, ഓൺലൈൻ മീഡിയ, മില്ലേനിയൽ സ്റ്റാർസ്, എം ടി സി വാരിയേഴ്‌സ്, ഡയറക്റ്റേർസ് എ ടീം എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.