വി പി എൻ, ഐ ബി ഇ അവാര്‍ഡുകൾ പ്രഖ്യാപിച്ചു.

വി പി എൻ, ഐ ബി ഇ അവാര്‍ഡുകൾ പ്രഖ്യാപിച്ചു.

വി പി എൻ, ഐ ബി ഇ അവാര്‍ഡുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് വൈകുന്നേരം കൊച്ചി, ലെ- മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകികൊണ്ട് ബിസിനസ്സ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ് ഇത്തവണത്തെ വി പി എൻ, ഐ ബി ഇ അവാർഡുകൾ നൽകുന്നത്. വിമൻ എക്‌സലന്‍സ് ഇന്‍ ബ്രാൻഡ് ഡെവലപ്മെന്റ് – ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (ദി ഫൗണ്ടർ & മാനേജിംഗ് ഡയറക്ടര്‍, വി സ്റ്റാർ), വിമൻ എക്‌സലന്‍സ് ഇന്‍ OOH അഡ്വെർടൈസിങ് – ദീപ്തി വിജയകുമാർ (മാനേജിംഗ് ഡയറക്ടര്‍ ഐശ്വര്യ അഡ്വെർടൈസിങ്), വിമന്‍ എക്‌സലന്‍സ് ഇൻ ബ്യൂട്ടി & വെൽനെസ്സ് – ഡോ. എലിസബത്ത് ചാക്കോ (കൽപ്പന ഇൻ്റർനാഷണൽ), വിമൻ എക്‌സലന്‍സ് ഇന്‍ ഹെൽത്ത് കെയർ – പർവീൺ ഹഫീസ് (മാനേജിങ് ഡയറക്ടർ, സൺറൈസ് ഹോസ്പിറ്റൽ) എന്നിവരാണ് വി പി എൻ, ഐ ബി ഇ അവാർഡ്‌കൾക്ക് തെരഞ്ഞെടക്കപ്പെട്ടത്.

ഫിലിം ഡയറക്ടർ സലാം ബാപ്പു, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത്, യൂണിക്‌ ടൈംസ് എഡിറ്റർ ഷീജ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫിലിം, മീഡിയ, ബിസിനസ്സ് രംഗത്തെ പ്രമുഖരുൾപ്പെട്ട മൂന്നംഗസമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പൂർണ്ണമായും സർക്കാരിൻ്റെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുകൊണ്ടായിരിക്കും അവാർഡ് നിശ സംഘടിപ്പിക്കുന്നത്.

 

 

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.