സ്വയം പുകഴ്ത്തി കങ്കണ റണാവത്; ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി ഞാന്‍..
സ്വയം പുകഴ്ത്തി കങ്കണ റണാവത്. ശ്രീദേവിക്ക് ശേഷം ബോളിവുഡില്‍ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് താരം. തനു വെഡ്സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വര്‍ഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന.
‘എൻ്റെ കരിയര്‍ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളില്‍ ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ ആയി മാറി.’-കങ്കണ കുറിച്ചു.
ആദ്യമായല്ല നടി സ്വയം പ്രശംസയുമായി എത്തുന്നത്. ലോകത്തില്‍ തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന് താരം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. നടി മെറില്‍ സ്ട്രീപ്പിനോടായിരുന്നു നടിയുടെ താരതമ്യം. ഇപ്പോഴിതാ പുതിയ സ്വയം പ്രശംസയുമായി എത്തിയിരിക്കുകയാണ് താരം.
Photo Courtesy : Google/ images are subject to copyright