ബംഗാളിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഫ്ളക്സുകള്‍ നീക്കം ചെയ്യാന്‍ തിരത്തെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.

ബംഗാളിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ളക്സുകള്‍ നീക്കം ചെയ്യാന്‍ തിരത്തെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി. തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ പരാതിയിലാണ് നടപടി.
72 മണിക്കൂറിനകം ഫ്ളക്സുകള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന് കാണിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെ കണ്ട്, വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്ന ഹോര്‍ഡിംഗുകളില്‍ മോദിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 26 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
Photo Courtesy : Google/ images are subject to copyright